കോഴിക്കോട് പറമ്പിൽ കൂട്ടിയിട്ട 64 പാചകവാതക സിലിണ്ടറുകൾ പിടികൂടി; സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി

കോഴിക്കോട് :പന്തീരാങ്കാവ് അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലിണ്ടറുകൾ പിടികൂടി. വള്ളിക്കുന്ന് അഞ്ചുമാവ് പാറക്കുളം റോഡിൽ ഇളമനപ്പാടത്തിനു സമീപത്തു നിന്നാണ് പിടികൂടിയത്. ജില്ലാ സിവിൽ സപ്ലൈ ഓഫിസർ ആർ.ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് അഞ്ചുമാവ് ഇളമനപ്പാടത്ത് റെയ്ഡ് നടത്തുകയായിരുന്നു. പരിശോധനയിൽ സ്വകാര്യപറമ്പിൽ കൂട്ടിയിട്ട നിലയിൽ ഗാർഹിക ആവശ്യത്തിനും കൊമേഴ്സ്യൽ ആവശ്യത്തിനുള്ള 64 സിലിണ്ടറുകൾ കണ്ടെത്തി. ഇതിൽ 60 സിലിണ്ടറുകൾ കാലിയും 4 ഗാർഹിക സിലിണ്ടറുകൾ നിറച നിലയിലുമായിരുന്നു

ഏറെ സുരക്ഷിതമായി സൂക്ഷിക്കേണ്ട ഗ്യാസ് സിലിണ്ടറുകൾ അലസമായ രീതിയിൽ കൂട്ടിയിട്ട നിലയിലായിരുന്നു. പിടിച്ചെടുത്ത സിലിണ്ടറുകൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഒരു സുരക്ഷാ നിയമങ്ങളും പാലിക്കാതെ ജനവാസ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാതക സിലിണ്ടർ ലഭിക്കുന്നതിന് വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജനവാസ കേന്ദ്രത്തിൽ ഇത്തരത്തിൽ അനധികൃത സൂക്ഷിപ്പുകേന്ദ്രം പ്രവർത്തിച്ചത് പ്രദേശവാസികളെയും ആശങ്കയിലാക്കിയിരിക്കുന്നതായി പരാതിപ്പെട്ടു


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *