പരിശോധനകളില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്

കൽപ്പറ്റ:ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡുകള്‍ മതിയായ പരിശോധനകളില്ലാതെ നല്‍കുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

 

ശാരീരിക പരിശോധനകള്‍, നേത്ര പരിശോധന, രക്ത-മൂത്ര പരിശോധനകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയവ കര്‍ശനമായി നടത്തിയിരിക്കണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാതെ ചില മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ പ്രവണത നിയമ ലംഘനമാണെന്നും ഇവര്‍ക്കെതിരെ കേരള മെഡിക്കല്‍ കൗണ്‍സില്‍ മുഖേന കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *