ഇന്ത്യൻ പ്രീമിയർ ലീഗ് – 2026 ;ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ അഞ്ചാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ ആറ് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസ് തോൽപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയ്ന്റ്സ് 141 റൺസിന് ഓൾഔട്ടായപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി 17.1 ഓവറിൽ നാല് വിക്കറ്റിന് 145 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

 

26 ന് 4 എന്ന നിലയിലേക്ക് ഒരു ഘട്ടത്തിൽ ഡൽഹി തകർന്നെങ്കിലും സമീർ റിസ്വിയുടെ (70) അപരാജിത അർധ സെഞ്ചുറിയും ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താവാതെ നേടിയ 39 റൺസുമാണ് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മത്സരത്തിലെ ലഖ്നൗവിന്റെ തോൽവിക്ക് കാരണമായത് മോശം ബാറ്റിങ് പ്രകടനമാണെന്ന് നിസംശയം പറയാം. അനാവശ്യമായ ചില മാറ്റങ്ങളാണ് ലഖ്നൗ പ്ലേയിങ് 11ൽ വരുത്തിയത്. ഇത് തിരിച്ചടിയായി.

ഋഷഭ് പന്ത് ഓപ്പണർ റോളിലേക്കെത്തിയതാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. അവസാന സീസണിൽ എയ്ഡൻ‌ മാർക്രവും മിച്ചൽ മാർഷും ചേർന്നാണ് ലഖ്നൗവിനായി ഓപ്പണറായത്. ഈ സീസണിലും ഈ കൂട്ടുകെട്ട് ലഖ്നൗവിന്റെ ഓപ്പണിങ്ങിലേക്കെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ മാർഷിനൊപ്പം ഋഷഭ് ഓപ്പണിങ്ങിലേക്കെത്തുകയായിരുന്നു

 

ഋഷഭ് പന്തിനെ ഓപ്പണറാക്കിയത് ഇടത്-വലത് കൂട്ടുകെട്ട് ഓപ്പണിങ്ങിൽ ലഭിക്കാനായാണെന്ന് പറയാം. എന്നാൽ 9 പന്തിൽ 7 റൺസെടുത്ത ഋഷഭ് റണ്ണൗട്ടായാണ് പുറത്തായത്. 77.8 മാത്രമായിരുന്നു ഋഷഭിന്റെ സ്ട്രെെക്ക് റേറ്റ്. 3 ഓവറിൽ 19 റൺസ് മാത്രമായിരുന്നു ഋഷഭ് പുറത്താവുമ്പോൾ ലഖ്നൗവിന്റെ സ്കോർബോർഡിൽ ഉണ്ടായിരുന്നത്. ഓപ്പണർ റോളിലേക്ക് ഋഷഭ് വന്നത് ഇന്ത്യൻ ടീമിലെ ഓപ്പണർ സ്ഥാനം ലക്ഷ്യമിട്ടാണെന്നാണ് .നിലവിൽ സഞ്ജു സാംസണും അഭിഷേക് ശർമയുമാണ് ഇന്ത്യയുടെ ടി20യിലെ ഓപ്പണർമാർ. ബാക്കപ്പ് ഓപ്പണറായി വിക്കറ്റ് കീപ്പറായ ഇഷാൻ കിഷനുമുണ്ട്. ഇന്ത്യുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഓപ്പണർ റോളിൽ കസറുകയെന്ന ശ്രമമാണ് ഇപ്പോൾ ഋഷഭ് നടത്തിയത്. എന്നാൽ ഇത് ക്ലിക്കാവുന്നില്ലെന്ന് ആദ്യ മത്സരത്തിലെ പ്രകടനത്തിലൂടെ വ്യക്തം. ലഖ്നൗവിന്റെ ഓപ്പണർ റോളിൽ ഋഷഭ് കളിക്കുന്നത് മണ്ടൻ തീരുമാനം തന്നെയാണ്.

 

എയ്ഡൻ മാർക്രം ടി20 ലോകകപ്പിലടക്കം ഓപ്പണർ റോളിൽ ശോഭിച്ച താരമാണ്. അതുകൊണ്ടുതന്നെ ലഖ്നൗ മാർക്രത്തെ മൂന്നാം നമ്പറിലേക്ക് മാറ്റിയത് താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും. നാലാം നമ്പറിൽ കളിപ്പിച്ച നിക്കോളാസ് പുരാനെ മൂന്നാം നമ്പറിലേക്ക് കൊണ്ടുവരുന്നതാണ് നല്ലത്. നാലാം നമ്പറിലേക്ക് ഋഷഭ് പന്ത് പോകുന്നതാണ് ടീമിന് കൂടുതൽ ഗുണം ചെയ്യുക.

 

ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിരയിലേക്കെത്താനുള്ള അവസരം ഇപ്പോഴും ഋഷഭിന് മുന്നിലുണ്ട്. അതിനായി ലഖ്നൗവിന്റെ മധ്യനിരയിൽ ഋഷഭ് കളിച്ച് ശോഭിക്കേണ്ടതായുണ്ട്. നിലവിലെ ഋഷഭിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ സീസണിലും താരം കാര്യമായ പ്രകടനം നടത്തിയിരുന്നില്ല. ഋഷഭിന്റെ ഈ പ്രകടനം വെച്ച് ഇന്ത്യയുടെ ടി20 ഓപ്പണർ സ്ഥാനം സ്വപ്നം കാണാനാവില്ല. ലഖ്നൗവിനായി മധ്യനിരയിൽ ശോഭിച്ച് കെെയടി നേടാൻ ഋഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *