കാലടി :ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല 2026-27 വർഷത്തെ പിജി, പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎ, എംഎസ്.സി, എംഎസ്ഡബ്ല്യൂ, എംഎഫ്എ, എംപിഇഎസ്, മൾട്ടി ഡിസിപ്ലിനറി ഡ്യൂവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലാണ് പ്രവേശനം. ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന ഏപ്രിൽ 16ന് മുൻപായി അപേക്ഷിക്കണം.
◾കാലടിയിലാണ് മുഖ്യ ക്യാമ്പസ്, ഇതിന് പുറമെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രാദേശിക ക്യാമ്പസുകളുണ്ട്.
◾മെയ് 4നാണ് പ്രവേശന പരീക്ഷ നടക്കുക. മുഖ്യ കാമ്പസിലും പ്രാദേശിക കാമ്പസുകളിലും പരീക്ഷ സൗകര്യമുണ്ടായിരിക്കും.
◾മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 1നാണ് ക്ലാസുകൾ ആരംഭിക്കുക.
◾യോഗ്യത: ഏതെങ്കിലും വിഷയത്തിൽ
◾ഡിഗ്രി പൂർത്തിയാക്കിയവർക്ക് എംഎ/എം.എസ്.സി/ എംഎസ്ഡബ്ല്യൂ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതിയവർക്കും, ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
◾ ഓരോ പിജി പ്രോഗ്രാമിനും പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
വിദ്യാർഥികൾ യൂനിവേസ്റ്റിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം. ബിരുദാനന്തര ബിരുദ/ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള അവസാന തീയതി ഏപ്രിൽ 16 ആണ്. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാം. ഒരാൾക്ക് മൂന്ന് പ്രോഗ്രാമുകളിലേക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പിജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവരിൽ ഓരോ പിജി പ്രോഗ്രാമിനും പ്രത്യേകം പ്രവേശന പരീക്ഷ ഫീസ് അടയ്ക്കേണ്ടതാണ്. സ്പോട്ട്/ ലാറ്ററൽ എൻട്രി അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.കൂടുതൽ വിവരങ്ങൾക്ക് http://www.ssus.ac.in/സന്ദർശിക്കുക.



