പീഡാനുഭവസ്മരണയിൽ ഇന്ന് ദുഃഖവെള്ളി. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു. മനുഷ്യരുടെ മുഴുവൻ പാപങ്ങളും ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസം. ക്രൈസ്തവർക്ക് മാത്രമല്ല, ലോകത്തെ സർവ മനുഷ്യർക്കും വെളിച്ചം പകരുന്ന അസാധാരണമായ ത്യാഗത്തിൻ്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
വിവിധ ദേവാലയങ്ങളിൽ വെള്ളിയുടെ പ്രത്യേക പ്രാർത്ഥനകളും കുരിശിൻ്റെ വഴിയും ഉണ്ടാകും. മലയാറ്റൂർ പള്ളിയിലേക്ക് ഇന്ന് ആയിരങ്ങൾ എത്തും.സിറോ മലബാർ സഭ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ മാർ റഫേൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ രാവിലെ പള്ളിക്കര സെൻമേരിസ് കത്രീഡലിൽ പ്രാർത്ഥന നടത്തും.
പാമ്പാടി ദയറായിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നേതൃത്വം നൽകും. അങ്കമാലി വരാപ്പുഴ അതിരൂപത അധ്യക്ഷൻ ഡോക്ടർ കളത്തിൽപറമ്പിൽ സെൻ്റ് ഫ്രാൻസിസ് അസി പള്ളിയിൽ നടക്കുന്ന ചടങ്ങുകൾക്ക് ജോസഫ് നേതൃത്വം നൽകും. വൈകിട്ട് വിവിധ ദേവാലയങ്ങളിൽ നിന്ന് കുരിശിൻ്റെ വഴിയേ ഉണ്ടായിരിക്കും.



