കല്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ രണ്ട് ദിവസത്തെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നരം ആറ് മണി മുതല്‍ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. മദ്യഷാപ്പുകള്‍, ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകള്‍, ബാറുകള്‍, ക്ലബ്ബുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ മദ്യം വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും മദ്യനിരോധനം ബാധകമാണ്.
ജില്ലയില്‍ രണ്ട് ദിവസം സമ്പൂര്‍ണ മദ്യനിരോധനം



