വരദൂർ :വരദൂർ പാലത്തിനു സമീപം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകൻ അലൻ (13) ആണ് മരിച്ചത്.

കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശികളായ ആറു വിദ്യാർഥികളാണ് വരദൂരിലെ പാലത്തിന് സമീപത്തെ പുഴയിൽ കുളിക്കാൻ ഇറങ്ങിയത്. അലനെ(13) കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കൽപ്പറ്റയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും, തുർക്കി ജീവൻരക്ഷാ സേനയിലെ നിഷാദും, പ്രദേശവാസികളും ചേർന്ന് ഒരു മണിക്കൂറിലേറെ നേരം പുഴയിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥിയെ കണ്ടെത്തി കരക്കെത്തിച്ചത്.തുടർന്ന് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുട്ടിൽ ഡബ്ല്യൂഎംഒ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അലൻ.



