തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും.
അതേസമയം, ഡീൽ വിവാദങ്ങളിൽ ആരംഭിച്ച പ്രചാരണങ്ങൾ പിന്നീട് സംവാദ വെല്ലുവിളികലൂടെ കടന്ന് കോൺഗ്രസ് പിരിച്ച വയനാട് ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തിലൂടെ കണ്ണൂരിലെ വ്യാജ ആധാർ കാർഡുകളുടെ നിർമ്മാണ ആരോപണത്തിൽ എത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യതയിലാണ്. ശേഷിക്കുന്ന മണിക്കൂറുകളും, ഒപ്പം കലാശക്കൊട്ടിൻ്റെ അവസാന നിമിഷങ്ങൾ വരെ സ്ഥാനാർഥികൾ കാടിളക്കിയുള്ള പ്രചാരണങ്ങൾക്ക് വിനിയോഗിക്കുമെന്ന് ഉറപ്പാണ്.



