നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടർമാർക്ക് പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി താഴെ പറയുന്ന ഏതെങ്കിലും ഒരു അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഉപയോഗിക്കാവുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.വോട്ടർ പട്ടികയില്‍ പേരുള്ളവർക്ക് വോട്ടർ ഐഡി കാർഡ് (EPIC) ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തില്‍ താഴെ പറയുന്ന 12 രേഖകളില്‍ ഒന്ന് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതാണ്.
ആധാർ കാർഡ്, 2. തൊഴിലുറപ്പ് പദ്ധതി (എംഎൻആർഇ ജിഎ) ജോബ് കാർഡ്, 3. ബാങ്ക്/പോസ്റ്റ് ഓഫീസ് നല്കുന്ന ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്, 4. തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ് /ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് കാർഡ്, 5. ഡ്രൈവിംഗ് ലൈസൻസ്, 6. പാൻകാർഡ്, 7. എൻപിആർ സ്കീമിന് കീഴില്‍ ആർജിഐ നല്കിയ സ്മാർട്ട് കാർഡ്, 8. ഇന്ത്യൻ പാസ്പോർട്ട്, 9. ഫോട്ടോ പതിപ്പിച്ച പെൻഷൻ രേഖ, 10. കേന്ദ്ര/സംസ്ഥാന സർക്കാരുകള്‍ അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍/പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാർക്ക് നല്കുന്ന ഫോട്ടോ പതിപ്പിച്ച ഐഡി കാർഡുകള്‍, 11. എം.പി/എംഎല്‍എ/എംഎല്‍സിമാർക്ക് നല്‍കിയിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാർഡുകള്‍, 12. കേന്ദ്ര സാമൂഹിക നീതി ആൻഡ് ശാക്തീകരണ മന്ത്രാലയം നല്കുന്ന യുണീക് ഡിസബിലിറ്റി (യുഡിഐഡി) കാർഡ്.





