ഫ്ലോറിഡ: പുതു ചരിത്രം കുറിച്ച് ആർട്ടിമിസ് 2. ഓറിയോൺ പേടകം ചന്ദ്രന്റെ വിദൂരവശത്തുകൂടി യാത്ര ചെയ്തു. പേടകവുമായുള്ള ബന്ധം പുനഃസ്ഥാപിച്ചു. 54 വർഷങ്ങൾക്ക് ശേഷമാണ് മനുഷ്യൻ ചന്ദ്രന്റെ വിദൂരവശം കാണുന്നത്. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെ വരെ എത്തി. പുതിയ റെക്കോർഡ് പിറന്നത് ഇന്ത്യൻ സമയം പുലർച്ചെ 4:37നാണ്.

1970 ഏപ്രിൽ 14ലെ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആർട്ടിമിസ് 2 മറികടന്നത്. ഭൂമിയിൽനിന്നു കാണാൻ സാധിക്കാത്ത ചന്ദ്രന്റെ വിദൂരവശത്തിന്റെ ചിത്രങ്ങൾ യാത്രികർ എടുത്തു. അപ്പോളോ 8 ദൗത്യത്തിൽ ചിത്രീകരിച്ച എർത്ത്റൈസ് എന്ന ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് വീണ്ടും പകർത്താനും ലക്ഷ്യമിട്ടിരുന്നു. വിദൂരവശത്തായതിനാൽ പേടകത്തിനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ മറ സൃഷ്ടിക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഇതു ചന്ദ്രയാത്രയിൽ പതിവുള്ളതാണെന്നും ഇതിനെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും നാസ അറിയിച്ചു. ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്




