കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി; കെ സി വേണുഗോപാല്‍

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കം കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍. മുഖ്യമന്ത്രി പദവി സംബന്ധിച്ച്‌ പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കമില്ലെന്ന സൂചിപ്പിച്ചാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. വാര്‍ത്താ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രതികരണവും കെ സി വേണുഗോപാല്‍ സ്വാഗതം ചെയ്തു. വനിതാ മുഖ്യമന്ത്രി എന്നതിലേക്ക് കേരളത്തെ പാകപ്പെടുത്തുകയാണ് തങ്ങളെന്നും, അതാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *