നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ രണ്ട് ദിവസത്തെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി.പരസ്യ പ്രചരണം അവസാനിക്കുന്ന ഇന്ന് (ഏപ്രിൽ 7) വൈകുന്നേരം ആറ് മണി മുതൽ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്‌ച (ഏപ്രിൽ 9) വൈകുന്നേരം ആറ് മണി വരെയാണ് മദ്യനിരോധനം ഏർപ്പെടുത്തിക്കൊണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്‌ടർ ഉത്തരവിട്ടത്. മദ്യഷാപ്പുകൾ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ, റസ്‌റ്റോറൻ്റുകൾ, ഹോട്ടലുകൾ ഉൾപ്പെടെ മദ്യം വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങൾക്കും മദ്യനിരോധനം ബാധകമാണ്.
വയനാട് ജില്ലയിൽ രണ്ട് ദിവസം സമ്പൂർണ്ണ മദ്യനിരോധനം



