മാനന്തവാടി : അഞ്ചുകുന്ന് ലക്ഷംവീട് ഉന്നതിയിൽ വിദ്യാർത്ഥി വൈദ്യുതാഘാതം ഏറ്റ് മരണപ്പെട്ടു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന നീതുവിന്റെ മകൻ സിദ്ധാർത്ഥ് (8)വയസ്സ് എന്ന കുട്ടി ആണ് മരണപ്പെട്ടത്. വീടിനു സമീപത്ത് ഉള്ള വാട്ടർ ടാങ്കിന് മുകളിൽ കയറിയപ്പോൾ അബദ്ധത്തിൽ സമീപത്ത് കൂടെ പോകുന്ന വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ നിലയിൽ അഞ്ചുകുന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഗവ: വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വൈദ്യുതാഘാതമേറ്റ് എട്ടുവയസുകാരന്‍ മരിച്ചു



