പാലക്കാട്: വിഷു അവധിക്കാലത്തെ തിരക്ക് ഒഴിവാ ക്കാൻ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 06119 ചെന്നൈ സെൻട്രൽ – കൊല്ലം ജങ്ഷൻ ഫെ സ്റ്റിവൽ സ്പെഷൽ എക്സ‌്പ്രസ് ഏപ്രിൽ 15ന് ഉച്ച യ്ക്ക് 3.10 ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55 ന് കൊല്ലത്തും 06120 കൊല്ലം ജങ്ഷൻ – ചെന്നൈ സെൻട്രൽ ഫെ സ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 16ന് രാവിലെ 10.40 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30 ന് ചെന്നൈ സെൻട്രലിലും എത്തും.
06115 ചെന്നൈ എമ്മോർ – തിരുവനന്തപുരം നോർ ത്ത് ഫെസ്റ്റിവൽ സ്പെഷൽ എക്സ്പ്രസ് 10ന് രാത്രി 11.55 ന് ചെന്നെ എന്മോറിൽ നിന്ന് പുറപ്പെട്ട് അടു ത്ത ദിവസം വൈകുന്നേരം ആറിന് തിരുവനന്തപുരം നോർത്തിലും 06116 തിരുവനന്തപുരം നോർത്ത് -ചെന്നൈ എഗ്മാർ ഫെസ്റ്റിവൽ സ്പെഷൽ എ ക്സ്പ്രസ് 15ന് ഉച്ചയ്ക്ക് 3.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.45 ന് ചെന്നൈ എമ്മോറിലും എത്തും.




