സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 365 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 14,100 രൂപയും പവന് 2920 വർധിച്ച് ഒരു പവന് 1,12,800 രൂപയുമായി. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.ഗ്രാമിന് 295 രൂപ വർധിച്ച് ഒരു ഗ്രാമിന് 11,585 രൂപയും പവന് 2360 രൂപ വർധിച്ച് 92,680 രൂപയുമായി.വെള്ളിവിലയിലും വർധനവ് രേഖപ്പെടുത്തി. 260 രൂപയിലാണ് വെള്ളി വ്യാപാരം.
മാർച്ചിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും നിലവിൽ നേരിയ മുന്നേറ്റത്തിലാണ്. അടിക്കടി ഉണ്ടാകുന്ന ട്രംപിൻ്റെ പ്രഖ്യാപനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. ഏപ്രിൽ രണ്ടിന് 1,09,240 രൂപയായിരുന്നു വില. തൊട്ടടുത്ത ദിവസങ്ങളിൽ വില കൂടി. എന്നാൽ ഇന്നലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം 26,000 രൂപയിലേറെ രൂപയാണ് ഇടിഞ്ഞത്. ഇതിനിടെ ഒരു ലക്ഷത്തിന് താഴേക്കും വിലയെത്തി. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്. ജനുവരി 31നാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില രേഖപ്പെടുത്തിയത്. 1,31,160 രൂപ നിരക്കിലായിരുന്നു വ്യാപാരം.




