കൊച്ചി: ഇറാൻ -യു.എസ് വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇന്നലെ കുതിച്ചുയർന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. ഗ്രാമിന് 215 രൂപയും പവന് 1720 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി. ഇന്നലെ ഗ്രാമിന് 365 രൂപയും പവന് 2,920 രൂപയും കൂടിയിരുന്നു. പവന് 1,12,800 രൂപയും ഗ്രാമിന് 14,100 രൂപയുമായിരുന്നു വില. ചെവ്വാഴ്ച കേരളത്തിൽ ഒരുഗ്രാമിന് 13735 രൂപയും പവന് 1,09,880 രൂപയുമായിരുന്നു വില.
സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 പവൻ വെള്ളിക്ക് 2600 രൂപയുമാണ് വില വരുന്നത്.


