മേപ്പാടി: ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തിലും പൗരന്റെ കടമ മറക്കാതെ മാതൃകയായി മേപ്പാടി സ്വദേശിനി അഖില ആന്റണി മൈക്കിൾ. തന്റെ വിവാഹ ചടങ്ങുകൾക്ക് തൊട്ടു മുൻപാണ് വോട്ട് രേഖപ്പെടുത്താനായി അഖില പോളിംഗ് ബൂത്തിലെത്തിയത്.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 191-ാം നമ്പർ ബൂത്തിലാണ് അഖില വോട്ട് രേഖപ്പെടുത്തിയത്. വിവാഹ വസ്ത്രത്തിൽ വോട്ട് ചെയ്യാനെത്തിയ അഖില ബൂത്തിലുള്ളവർക്കും കൗതുകവും ഒപ്പം വലിയ പ്രചോദനവുമായി മാറി. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും നിർണ്ണായകമാണെന്ന സന്ദേശം നൽകിക്കൊണ്ടാണ് അഖില വോട്ട് രേഖപ്പെടുത്തിയ ശേഷം വിവാഹ വേദിയിലേക്ക് മടങ്ങിയത്. അഖിലയുടെ ഈ നിലപാടിനെ പോളിംഗ് ഉദ്യോഗസ്ഥരും നാട്ടുകാരും അഭിനന്ദിച്ചു.




