കമ്പളക്കാട്: കമ്പളക്കാട് ആനേരി കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് സ്വദേശി പാറമ്മൽ നിഷാദ് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് ആനേരി കുളത്തിലെ വെള്ളത്തിൽ നിഷാദിന്റെ മൃതദേഹം കണ്ടെത്തിയത്.
സംഭവമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. നിഷാദ് കുളത്തിൽ അബദ്ധത്തിൽ വീണതാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




