നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 78.81 ശതമാനം പോളിങ് രേഖപ്പെടുത്തി. കൽപറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.96 ശതമാനവും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 77.21 ശതമാനവുമാണ് പോളിങ്. ജില്ലയിൽ ആകെ 715 പോളിങ് ബൂത്തുകളാണുണ്ടായിരുന്നത്. എല്ലാ ബൂത്തുകളിലും ഇത്തവണ വെബ്‍കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ബൂത്തുകളിലെ പ്രവർത്തനങ്ങൾ കളക്ടറേറ്റ് എ.പി.ജെ ഹാളിൽ സജ്ജീകരിച്ചിരുന്ന കൺട്രോൾ റൂമിൽ തത്സമയം നിരീക്ഷിച്ചു.
ജില്ലയിൽ 78.81 ശതമാനം പോളിങ് (8.00pm വരെ)




