സംസ്ഥാനത്ത് 78.24 % പോളിങ്; ഇനി കാത്തിരിപ്പിന്റെ നാളുകൾ മേയ് നാലിന് ഫലപ്രഖ്യാപനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 78.24 % പോളിങ്. മുൻ തെരഞ്ഞെടുപ്പുകളേക്കാൾ മികച്ച പോളിങ്ങാണ് ഇക്കുറി. അന്തിമ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് പുറത്തുവിടും. വോട്ടർപട്ടികയിൽ പ്രത്യേക തീവ്ര പരിഷ്‌കരണം (എസ്ഐആർ) നടപ്പാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. വൈകീട്ടോടെ കണ്ണൂരിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു. മറ്റ് കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. അതേസമയം, പല ബൂത്തുകളിലും വൈകീട്ട് ആറ് മണിക്ക് ശേഷവും വോട്ടർമാരുടെ നീണ്ട നിരയുണ്ടായി. ഇവർക്ക് ടോക്കൺ നൽകിയാണ് പിന്നീട് വോട്ട് രേഖപ്പെടുത്തിയത്. മേയ് നാലിനാണ് ഫലപ്രഖ്യാപനം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *