വിഷു, മേടമാസ പൂജ: ശബരിമല നട ഇന്ന് തുറക്കും

ശബരിമല:വിഷു, മേടമാസ പൂജകൾക്കുമായി ശബരിമല നട വെള്ളിയാഴ്ച തുറക്കും.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നട തുറന്ന് ദീപം തെളിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. 15ന് വിഷുദിനത്തിൽ രാവിലെ നാലുമുതലാണ് വിഷുക്കണി ദർശനം. വിഷുവിനോടും മേടമാസ പൂജകളോടും അനുബന്ധിച്ച് തുടർച്ചയായി ഒമ്പത് ദിവസം തീർഥാടർക്ക് ദർശനത്തിനുള്ള അവസരമുണ്ടാകും. മേടമാസ പു ജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നടയടയ്ക്കും. തീർഥാടകർ വെർച്വൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonlin e.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *