ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ ജാക്കി നീങ്ങിയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി ഗിരിപ്രസാദാണ് മരിച്ചത്.അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ ഗിരിപ്രസാദിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനാവില്ല. ഗിരി പ്രസാദിന്റെ പരുക്ക് ഗുരുതരമായിരുന്നു. ബസിൻ്റെ അറ്റകുറ്റ പണിക്കിടെ ജാക്കി ഒഴിഞ്ഞ് ഗിരി പ്രസാദ് ബസിനടിയിൽ കുടുങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *