കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സിറ്റി സർവ്വീസ് സ്വകാര്യ ബസ്സിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. മാങ്കാവ് പന്തീരാങ്കാവ് റോഡിൽ കടുപ്പിനി പാലത്തിന് സമീപമാണ് സംഭവം. പുക ഉയർന്നപ്പോൾത്തന്നെ യാത്രക്കാരും ബസ് ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. ബസ് പൂർണമായി അഗ്നിക്കിരയായി. മീഞ്ചന്ത ഫയർ സ്റ്റേഷനിൽനിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *