ഇന്ത്യ ലോകത്തെ രണ്ടാമത്തെ ന്യൂക്ലിയർ സൂപ്പർ പവറായി മാറിയിരിക്കുന്നു

ഇന്ത്യ ലോകത്തെ രണ്ടാമത്തെ ന്യൂക്ലിയർ സൂപ്പർ പവറാ യി മാറിയിരിക്കുന്നു.യുറേനിയം ഇല്ലാതെ Atomic എനർജി നിർമ്മിക്കുന്ന ടെക്‌നോളജി ആർജ്ജിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അമേരിക്ക , ചൈന ഒക്കെ ഇപ്പോഴും പിന്നിലാണ്. റഷ്യ മാത്രമാണ് ഈ വിദ്യ കരസ്ഥമാക്കിയിട്ടുള്ളത്.

 

ചെന്നൈയിലെ കാൽപ്പാക്കം ആണവ വൈദ്യുത നില യത്തിൽ (IGCAR) നിന്നും ഇക്കഴിഞ്ഞ 2026, ഏപ്രിൽ 6 നു ഇന്ത്യൻ ശാസ്ത്രലോകത്തെയെന്നല്ല, ലോകത്തെയാക മാനം ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത പുറത്തുവന്നത്. അവിടുത്തെ 500 MW Prototype Fast Breeder Reactor (PFBR) ആദ്യ criticality, അതായത് മെക്കാനിക്കൽ ന്യൂക്ലിയർ ഫിഷൻ ചെയിൻ ടെക്‌നോളജി ആർജ്ജിച്ചിരിക്കുന്നു എന്നതാണ്. കാൽപ്പാക്കം IGCAR ഡയറക്ടർ മലയാളി യായ ശ്രീ ശ്രീകുമാർ പിള്ളയാണ് ഇക്കാര്യങ്ങൾ ലോകത്തെയറിയിച്ചത്.

ഇറാൻ – ഇസ്രായേൽ – അമേരിക്ക യുദ്ധം, നടന്നതുതന്നെ ഇറാന്റെ പക്കലുള്ള 350 കിലോഗ്രാം യുറേനിയത്തിനു വേണ്ടിയാണ്. യുറേനിയം സമ്പുഷ്‌ടീകരണം നടത്തി യാണ് അണ്വായുധങ്ങൾ നിർമ്മിക്കുന്നത്.

 

നമുക്കറിയാം വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ നമ്മൾ നാല് രീതികളാണ് സാധാരണയായി നടക്കുന്നത്.

 

1. ഹൈഡ്രോ തെർമൽ പവർ :-അണക്കെട്ടുകളിലെ വെള്ളം താഴെയുള്ള ടർബൈനിലേക്ക് ശക്തിയായി ഒഴുക്കി അതിന്റെ ശക്തിയിൽ ടർബൈൻ കറക്കിയാ ണ് വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്നതു.

 

2. തെർമൽ പവർ സ്റ്റേഷനുകൾ: – കൽക്കരി പൊടി ച്ചു അത് കത്തിച്ച് വലിയ ബോയ്‌ലറിലുള്ള വെള്ളം തി ളപ്പിച്ച് അതിൽ,നിന്നുള്ള നീരാവിയുടെ ശക്തിയുപയോ ഗിച്ച് ടർബൈൻ കറക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ഇതുമൂലം ധരാളം കാർബൺ ഡൈ ഓക്‌സൈഡുകൾ പുറത്തുവിടുന്നതുമൂലം പരിസ്ഥിതിക്ക് ദോഷവും ആഗോളതാപനത്തിനു കാരണമാകുകയും ചെയ്യുന്നു.

 

3 . ഡീസൽ ഉപയോഗിച്ച് ഇതേ രീതിയിൽ ടർബൈൻ കറക്കി വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്നു.

 

4 . അറ്റോമിക് എനർജി. യുറേനിയം വിഘടിക്കുമ്പോ ൾ ആറ്റോമിക് കാണികൾ പുറത്തുവിടുന്ന ഊർജ്ജത്തി ൽ നിന്നാണ് ബോയിലറിലെവെള്ളം ബാഷ്പമായി മാറ്റ പ്പെടുന്നതും അതുവഴി ടർബൈൻ കറക്കി വൈദുതി ഉദ്പ്പാദിപ്പിക്കുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന യാതൊന്നും പുറന്തള്ളുന്നില്ല എന്നതുകൊണ്ടുതെന്നേ ഇത് ക്ളീൻ എനർജി എന്നാണറിയപ്പെടുന്നത്.

 

കാറ്റിൽ നിന്നും , സോളാർ വഴിയും നമ്മൾ ഇപ്പോൾ വൈദ്യുതി ഉദ്പ്പാദിപ്പിക്കുണ്ട്.  എന്നാൽ ഇന്ന് യുറേനിയം കിട്ടാൻ ബുദ്ധിമുട്ടാണ്. ഇന്ത്യ യുറേനിയം ഇപ്പോൾ വിദേശത്തുനിന്നും ഇറക്കുമതിയാ ണ് ചെയ്യുന്നത്. യുറേനിയം മെല്ലെമെല്ലെ ലോകത്തു കുറയുകയാണ്.

 

തോറിയം എന്ന് പറയുന്ന കറുത്ത മണലിൽ നിന്നും യുറേനിയം ഉദ്പ്പാദിപ്പിക്കാനും ആ യുറേനിയത്തിൽ നിന്നും പുറന്തള്ളുള്ള പ്ലൂട്ടോണിയം എന്ന റേഡിയോ ആക്റ്റിവ് മാലിന്യത്തെ വീണ്ടു വീണ്ടും ഇന്ധനമാക്കാ നുള്ള അപൂർവ്വ സാങ്കേതികവിദ്യയാണ് ഇന്ത്യ സായത്ത മാക്കിയത്. അതായത് ഊർജ്ജത്തിന്റെ അക്ഷയഖനി ഇന്ത്യക്കു കൈവന്നിരിക്കുന്നുഎന്നുതന്നെ പറയാം . അടുത്ത 400 വർഷം ഈ രംഗത്ത് ഇന്ത്യക്കു ആരുടെയും സഹായം ആവശ്യമില്ല എന്ന് സാരം. ബില്യൺ കണ ക്കിന് വിദേശനാണയമാണ് അതുവഴി നാം ലാഭിക്കാൻ പോകുന്നത്.

 

നാളിതുവരെ ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ നിന്നും പുറത്തുവരുന്ന റേഡിയോ ആക്റ്റീവ് പ്ലൂട്ടോണിയം വേസ്റ്റ് വളരെ ശ്രദ്ധാപൂർവ്വം നിഷ്ക്രിയമാക്കി നശി പ്പിക്കുകയാണ് ചെയ്തിരുന്നത്. പുതിയ റിയാക്ടർ അതിനെ വീണ്ടും വീണ്ടും ഉപയോഗിച്ച് ഊർജ്ജ്മാക്കി മാറ്റുന്നു. യുറേനിയത്തിനു പകരം ഇനി നമുക്ക് തോറിയം മതി യാകും ന്യൂക്ലിയർ എനർജിക്ക്. തോറിയം ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണ്. ലോകത്തെ 25 % തോറിയം നിക്ഷേപമാണ് ഇന്ത്യയിലുള്ളത്. കേരളം, തമിഴ്നാട് ,പോണ്ടിച്ചേരി, ആന്ധ്ര, ഒറീസ്സ തീരങ്ങളിലെ കറുത്ത മണൽത്തരികളാണ് തോറിയം.

 

തോറിയത്തെ പ്രോസസ് ചെയ്തു യൂറേനിയമാക്കി മാറ്റി ആ യുറേനിയത്തിൽ നിന്നും പുറന്തള്ളുന്ന പ്ലൂട്ടോണി യം വീണ്ടും വീണ്ടും തുടർച്ചയായി ഉപയോഗിച്ച് വൈ ദ്യുതി ഉദ്പ്പാദിപ്പിക്കുന്ന രീതി വികസിപ്പിക്കുകവഴി ഇന്ത്യക്ക് മേലിൽ യുറേനിയം ആവശ്യമേയിയല്ല എന്നതാണ് യാഥാർഥ്യം.

 

ഇന്ത്യക്ക് നിലവിൽ 25 ആണവ റിയാക്ടറുകളാണുള്ളത്. 17 എണ്ണത്തിന്റെ നിർമ്മാണങ്ങൾ കൂടി പുരോഗമി ക്കുകയാണ്. നിലവിൽ 8880 MW ആണവ വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന സ്ഥാനത്ത് 2032 ൽ 22,000 MW ആ ക്കുകയാണ് ലക്‌ഷ്യം.

 

ഇന്ത്യ തികച്ചും സ്വന്തം നിലയിൽ യാതൊരു മുൻപ രിചയമോ സഹായമോ ഇല്ലാതെ 25 വർഷത്തെ കഠിന പരിശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത പുതിയ ആണ വ റിയാക്ടർ ടെക്‌നോളജിക്കായി അമേരിക്ക നാളിതു വരെ ചെലവാക്കിയത് 15 മില്യൺ ഡോളറായിരുന്നു. ചൈന 8 മില്യണും യൂറോപ്യൻ രാജ്യങ്ങൾ ഏകദേശം 5 മില്യനും ബ്രിട്ടൻ 2 മില്യണുമാണ് ചെലവാക്കിയത്. എന്നിട്ടും അവർക്ക് വിജയം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *