പയ്യമ്പള്ളിയിൽ കുഴിയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ രക്ഷപ്പെടുത്തി

പയ്യമ്പള്ളി: മാലിന്യം തള്ളുന്ന കുഴിയില്‍ വീണ ഗര്‍ഭിണിയായ പശുവിനെ അഗ്നി-രക്ഷാസേന രക്ഷപ്പെടുത്തി. ദാസനക്കര നരിതൂക്കില്‍ ജോളിയുടെ പശുവാണ് കുഴിയില്‍ അകപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാനന്തവാടിയില്‍നിന്നു എത്തിയ അഗ്‌നി-രക്ഷാ സേനാംഗങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്.

 

സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ്‌കുമാര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.പി. വിനോദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ.ജി. ശശി, എ. സതീഷ്, കെ. രജീഷ്, ഇ.കെ. ആഷിഫ്, ബിനീഷ് ബേബി, ഹോം ഗാര്‍ഡ് ശിവദാസന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *