സ്വന്തം കെണിയിൽ കുടുങ്ങി ഇറാൻ! ഹോർമുസ് തുറക്കാനാകുന്നില്ല, മൈനുകൾ പാകിയ ഇടങ്ങൾ അറിയില്ല, ബദൽ പാത നിർദ്ദേശം

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇറാൻ സൈന്യത്തിന് കഴിയുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു

 

കഴിഞ്ഞ മാസം യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ മൈനുകൾ പാകിയത്. എന്നാൽ ഇവ എവിടെയാണ് സ്ഥാപിച്ചതെന്ന കൃത്യമായ റെക്കോർഡുകൾ ഇറാന്റെ പക്കലില്ല.സ്ഥാപിച്ച മൈനുകളിൽ പലതും സ്ഥാനത്തുനിന്നും മാറി ഒഴുകി നടക്കാൻ സാധ്യതയുള്ള രീതിയിലാണ് സജ്ജീകരിച്ചിരുന്നത്. ഇത് അവയെ കണ്ടെത്തുന്നത് അസാധ്യമാക്കുന്നു. യാതൊരു പ്ലാനിംഗുമില്ലാതെ ‘അശാസ്ത്രീയമായാണ്’ ഇറാൻ മൈനുകൾ സ്ഥാപിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.

 

ഇസ്‌ലാമാബാദിൽ യുഎസുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കെ ഈ വാർത്ത ഇറാന് വലിയ തിരിച്ചടിയാണ്. നിശ്ചിത സമയത്തിനുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹോർമുസ് തുറക്കാമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും സാങ്കേതികമായി അതിന് കഴിയാത്ത അവസ്ഥയാണിപ്പോൾ


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *