സഞ്ജു റിട്ടേൺസ്! ചെപ്പോക്കിൽ വെടിക്കെട്ട് ഫിഫ്റ്റിയുമായി മലയാളി താരം; ഉഗ്രൻ തിരിച്ചുവരവ്

ചെന്നൈ: ഐപിഎല്ലിൽ ഡൽഹിക്കെതിരേ ഫോമിലേക്കുയർന്ന് സഞ്ജു സാംസൺ. ഡൽഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു തിളങ്ങി. 26 പന്തിൽ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്സ്.ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഓവറിൽ താരം എട്ട് റൺസ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി നേടി. തുടർന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ മലയാളി താരം നാലോവറിൽ ടീമിനെ 40 റൺസിലെത്തിച്ചു. ആ ഘട്ടത്തിൽ 12 പന്തിൽ നിന്ന് 30 റൺസ് നേടിയതും സഞ്ജുവായിരുന്നു.

 

പവർപ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും താരം റൺസ് കണ്ടെത്തി. കൂറ്റനടികൾക്ക് ശ്രമിക്കാതെ ശ്രദ്ധയോടെ ബൗണ്ടറികൾ നേടിയാണ് സഞ്ജു ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. ഒൻപതാം ഓവറിൽ സഞ്ജു അമ്പത് കടന്നു. പരിക്കേറ്റ എം എസ് ധോണി ഇല്ലാതെയാണ് ഇന്നും ചെന്നൈ ഇറങ്ങുന്നത്. അതേസമയം, ഡിവാള്‍ഡ് ബ്രേവിസ് ടീമില്‍ തിരിച്ചെത്തി. ഗുര്‍ജപ്നീത് സിംഗും ടീമിലുണ്ട്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. വിപ്രാജ നിഗം, നിതീഷ് റാണ എന്നിവര്‍ പുറത്തായി. അക്വിബ് നബി, അഷുതോഷ് ശര്‍മ എന്നിവര്‍ പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

 

ചെന്നൈ സൂപ്പര്‍ കിംഗ്സ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡിവാള്‍ഡ് േ്രബവിസ്, ജാമി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിംഗ്, ഖലീല്‍ അഹമ്മദ്.

 

ഡല്‍ഹി ക്യാപിറ്റല്‍സ്: പതും നിസ്സങ്ക, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സമീര്‍ റിസ്വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്വിബ് നബി ദാര്‍, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി നടരാജന്‍, മുകേഷ് കുമാര്‍.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *