പുൽപ്പള്ളി: ഇരുളത്ത് വീട്ടിലുപയോഗിക്കുന്ന ഹോം മൈക്കിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. ചുണ്ടക്കൊല്ലി പ്രഹ്ലാദ് ഭവനിൽ കെ. കെ സന്തോഷ് കുമാർ (48) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും. സന്തോഷ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്
ഹോം മൈക്കിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു



