മാനന്തവാടി: സ്മൃതി വിദ്യാപീഠവും നീതി മിഷനും സംയുക്തമായി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരമായ വിദ്യാരത്നം വിദ്യാഭ്യാസ പുരസ്കാരം വയനാട് സ്കിൽ പാർക്ക് മാനേജിങ് ഡയറക്ടർ അനീഷ് എ. വി. ഏറ്റുവാങ്ങി.ചരിത്രകാരനും കോഴിക്കോട് സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറുമായ കെ.കെ.എൻ കുറുപ്പ് പുരസ്‌കാരദാനം നിർവഹിച്ചു. അറിവിന്റെ വെളിച്ചം പകരുന്ന ധാർമ്മികവും ഉത്തരവാദിത്തബോധമുള്ളതുമായ വിദ്യാഭ്യാസ ഇടപെടലുകളെ സാമൂഹിക പ്രതിബദ്ധതയോടെ സമീപിക്കുന്ന സ്ഥാപനമാണ് വയനാട് സ്കിൽ പാർക്ക്.
വയനാട് സ്കിൽ പാർക്കിന് വീണ്ടും അംഗീകാരം

