വയനാട് ജില്ലയിൽ മസ്‌റ്ററിങ് നടത്തിയത് 3,71,741

കൽപ്പറ്റ : ജില്ലയിൽ റേഷൻ കാർഡ് മസ്‌റ്ററിങ് ന നടത്തിയത് 3,71,741 പേർ. മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി ആകെ 4,59,802 പേരാണു മസ്‌റ്ററിങ് ചെയ്യാനുണ്ടായിരുന്നത്. ഇവരിൽ ഇനി 88,061 പേർ മസ്‌റ്ററിങ് നടത്താനുണ്ട്. ഇന്നലെ വൈകിട്ട് 6 വരെയുള്ള കണക്കാണിത്. 184350 മഞ്ഞ കാർഡ് ഉടമകളാണുള്ളത്. ഇവരിൽ 146590 പേർ മസ്‌റ്ററിങ് പൂർത്തിയാക്കി. ഈ വിഭാഗത്തിൽ 37760 പേർ മസ്‌റ്ററിങ് നടത്തിയില്ല.

 

പിങ്ക് കാർഡ് ഉടമകളുടെ എണ്ണം 275452 ആണ്. ഇവരിൽ 225151 പേർ മസ്റ്ററിങ് പൂർത്തിയാക്കി. 50,301 പേർ മസ്‌റ്ററിങ് നടത്തിയിട്ടില്ല. മസ്റ്ററിങ്ങിന്റെ അവസാന ദിനമായ ഇന്നലെയും റേഷൻ കടകളിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും മസ്‌റ്ററിങ് പൂർത്തിയാക്കിയത്. ഇന്നലെയും ഒട്ടേറെത്തവണ സെർവർ മന്ദഗതിയിലായി. ആധാർ പുതുക്കാത്തതിൻ്റെ പേരിൽ മസ്‌റ്ററിങ് മുടങ്ങിയവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തി വിവരം അറിയിക്കാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *