വയനാട് ചുരം ആറാം വളവില്‍ ചരക്കു ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. രാവിലെ ഏഴാം വളവിനും ഏട്ടാം വളവിനുമിടയിൽ ടാങ്കർ ലോറി തകരാറിലായതിനെത്തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി നീക്കിയതിന് പിന്നാലെയാണ് മറ്റൊരു ലോറി കൂടി ചുരത്തിൽ കുടുങ്ങിയത്.
അവധി ദിവസങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ കോഴിക്കോട് കളക്ടർ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിനങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ച്ചകള്‍ എന്നീ ദിവസങ്ങളില്‍ വൈകീട്ട് മൂന്നു മുതല്‍ ഒമ്പതു വരെയാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഈ നിയന്ത്രണം നിലവില്‍ വന്നത്.എന്നാല്‍ ഇപ്പോഴും അവധി ദിനങ്ങളിലെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരുകയാണ്. അവധി ദിവസങ്ങളിലും നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയാണ് വലിയ വാഹനങ്ങൾ ചുരത്തിലൂടെ കടന്നുപോകുന്നത്.