പുൽപ്പള്ളി : ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പും, വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി വ്യാപാരികൾക്കായി ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്കായി അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം കൊണ്ടുവരുന്ന പച്ചക്കറികളും പഴവർഗ്ഗങ്ങളും വിഷരഹിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായുളള നടപടികൾ സ്വീകരിക്കും. ക്യാൻസർ അടക്കമുള്ള ഗുരുതരമായ രോഗങ്ങൾ പരത്തുന്ന രീതിയിലുള്ള കഠിനമായ വിഷാംശമുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി വിൽക്കുകയില്ലെന്ന് യോഗം തീരുമാനിച്ചു.
വയനാട് ജില്ലയിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെല്ലാമുള്ള വ്യാപാരികൾ തുടക്കത്തിലേ ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കാൻ പരിശ്രമിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസ്ട്രിക്ട് കമ്മീഷണർ ബിബി മാത്യു യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. FSSA ട്രെയിനർ സഞ്ചു പീറ്റർ ക്ലാസുകൾ നയിച്ചു.
പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച യോഗത്തിൽ FSSA ബത്തേരി താലൂക്ക് ഓഫീസർ രേഷ്മ, അജിമോൻ കെ,എസ്,എം. കെ.ബേബി എന്നിവർ പ്രസംഗിച്ചു. പ്രസന്നകുമാർ, ജിനേഷ്.സി. വി ,അജേഷ് കുമാർ, ശിവദാസ്, മുഹമ്മദ്,ഹംസ, ഓഫീസ് സെക്രട്ടറിമാരായ സിനു,ബെന്നി,മിഥുൻ എന്നിവർ നേതൃത്വം നൽകി.