പോക്സോ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും

സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ഇരുളം പാപ്ലശ്ശേരി കോഴിപ്പള്ളി ഹരി (49)യെ ആണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ഹരിപ്രിയ പി. നമ്പ്യാർ ശിക്ഷിച്ചത്. 2023 ഡിസംബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. അന്നത്തെ കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ പി. ശശിധരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

 

സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെമ്മി കെ ജെ, സിവിൽ പൊലീസ് ഓഫിസർ പ്രസീത. എം.എസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഓമന വർഗീസും, കോടതി ലൈസൺ ഓഫിസർ ആയി ഭാഗ്യവതിയും ഹാജരായി.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *