കോയമ്പത്തൂര്‍: വാല്‍പ്പാറയ്ക്ക് സമീപം ആറുവയസുകാരിയെ പുള്ളിപുലി കടിച്ചുകൊന്നു. അമ്മയ്ക്കൊപ്പം തേയിലത്തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു. വാല്‍പ്പാറ കേരള തമിഴ്നാട് അതിര്‍ത്തിയിലെ ഉഴേമല എസ്റ്റേറ്റിലാണ് സംഭവം.
ഝാര്‍ഖണ്ഡ് സ്വദേശിനി അപ്സര ഖാത്തൂനെയാണ് പുള്ളിപ്പുലി കടിച്ചുകൊന്നത്. കുട്ടിയുടെ മൃതദേഹം സമീപത്തെ വനത്തോട് ചേര്‍ന്ന അതിര്‍ത്തിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.