സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് തീവ്ര ന്യൂനമര്‍ദ്ദം, നാളെ ചുഴലിക്കാറ്റ് , രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കാം, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

 

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ സാധ്യതയുടെ ഭാഗമായി ഒഡീഷയും പശ്ചിമ ബംഗാളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്നത്തെ കാലാവസ്ഥാ സ്ഥിതിവിവരങ്ങൾ പ്രകാരം മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലും ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതും കൂടാതെ തമിഴ്‌നാട് ഭാഗത്ത് മറ്റൊരു ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്, ഇത് കേരളത്തിൽ അടുത്ത ഒരാഴ്ച നേരിയതും ഇടത്തരംതുമായ മഴയ്ക്ക് കാരണമാകുമെന്ന് റിപ്പോർട്ടുണ്ട്. ഒക്ടോബർ 23-ന് ചിലയിടങ്ങളിൽ ശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *