വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “

മാനന്തവാടി : ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വച്ച് തുടക്കം കുറിച്ചു.

 

2024-25 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ഷാജി കേദാരം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.ഷീന യോഹന്നാൻ സ്വാഗതം ആശംസിച്ചു.ബഹുമാനപ്പെട്ട ഫാ.ഡേവിസ് ചിറമ്മൽ മദർ തെരേസ സേവന അവാർഡിന്റെ കർമ്മ പദ്ധതികൾ എപ്രകാരമാണെന്ന് വിശദീകരിക്കുകയും വളരെ രസകരമായ കഥകളിലൂടെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ശ്രീ. C V ജോസ് ( വൈസ് ചെയർമാൻ MTSA), Dr. V V റോസ്, ശ്രീ. ബിജോയ് സി ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ ഫ്ലവർ വിദ്യാലയത്തിലെ കുരുന്നുകളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. ഈ പരിപാടിയിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും കോഡിനേറ്റർമാരും വിദ്യാർത്ഥികളും പങ്കെടുത്തു. സ്കൂൾ ലീഡർ ഒലീവിയ പരിപാടിക്ക് നന്ദി അർപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *