കോഴിക്കോട് ചെങ്ങോട്ട് കാവിൽ ഓടിക്കൊണ്ടിരിന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന നാനോ കാറിൽ ചെങ്ങോട്ട് കാവിനടുത്തെത്തിയപ്പോൾ പുക ഉയരുന്നതായി കണ്ടു. കാറിനകത്ത് രണ്ട് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ മലപ്പുറം സ്വദേശികളാണ്. പുക ഉയരുന്നത് കണ്ടതോടെ ഇരുവരും പുറത്തിറങ്ങി നിമിഷങ്ങൾക്കകം കാർ പൂർണമായും തീപിടിക്കുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തി തീയണച്ചപ്പോഴേക്കും കാർ പൂർണമായും കത്തി നശിച്ചിരുന്നു. അപകട കാരണം വ്യക്തമല്ല.
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
