കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ

പരീക്ഷ മാറ്റി

 

▪️ നവംബർ 25 – ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.കോം., ബി.ബി.എ., ബി.എസ് സി., മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും

 

▪️ ഡി.എസ്.ടി. – പി.യു.ആർ.എസ്.ഇ. പ്രൊജക്ടിൽ അസ്സോസിയേറ്റ് നിയമനം

 

▪️ സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പ് സീനിയർ പ്രൊഫ. ഡോ. അബ്രഹാം ജോസഫ് കോ – ഓർഡിനേറ്റർ ആയിട്ടുള്ള ഡി.എസ്.ടി. – പി.യു.ആർ.എസ്.ഇ. പ്രോജക്ടിൽ രണ്ട് പ്രോജക്ട് അസ്സോസിയേറ്റ് ( I & II ) തസ്തികയിലേക്ക് യോഗ്യരായവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസ്സോസിയേറ്റ് I – (എസ്.സി. സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയങ്ങളിലോ പി.ജി., പ്രോജക്ട് അസ്സോസിയേറ്റ് II – (ഓപ്പൺ കോംപറ്റീഷൻ സംവരണം) യോഗ്യത : കെമിസ്ട്രിയിലോ അനുബന്ധ വിഷയ ങ്ങളിലോ പി.ജി.യും രണ്ടു വർഷത്തെ ഗവേഷണ പരിചയവും. നെറ്റ് / വാലിഡിറ്റിയുള്ള ഗേറ്റ് സ്കോർ / മുതലായവ അഭികാമ്യ യോഗ്യതകളാണ്. ഉയർന്ന പ്രായപരിധി 35 വയസ്. പള്ളിക്കല്‍ ടൈംസ് . സംവരണ വിഭാഗങ്ങളുടെ അഭാവത്തിൽ ഒഴിവുകൾ പരിവർത്തനം ചെയ്യും. താത്പര്യമുള്ളവർ നവംബർ ആറിനകം ബയോഡാറ്റയും അനുബന്ധരേഖകളും purseuoc @gmail.com എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഡോ. അബ്രഹാം ജോസഫ്, സീനിയർ പ്രൊഫസർ, കെമിസ്ട്രി പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം ജില്ല : 673 635, ഇ-മെയിൽ : abrahamjoseph@uoc.ac.in , ഫോൺ : 9447650334. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

 

എം.ബി.എ. പ്രവേശനം

 

▪️ 2024 – 2025 അധ്യയന വര്‍ഷത്തെ എം.ബി.എ. പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലേറ്റ് ഫീസോടുകൂടി ( ജനറൽ : 1230/- രൂപ, എസ്.സി. / എസ്.ടി. : 620/- രൂപ ) ഒക്ടോബർ 25-ന് ഉച്ചയ്ക്ക് 2 മണി വരെ അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം. KMAT / CMAT / CAT യോഗ്യത ഇല്ലാത്തവര്‍ക്കും ബിരുദ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ കോളേജ് / സെന്ററുകളുമായി ബന്ധപ്പെട്ട് ഒഴിവ് വിവരങ്ങള്‍ ഉറപ്പാക്കിയശേഷം മാത്രം അപേക്ഷ പൂര്‍ത്തിയാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/

 

പരീക്ഷ

 

▪️ ബി.ആർക്. ( 2015, 2016 പ്രവേശനം ) അഞ്ചാം സെമസ്റ്റർ നവംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-നും ഒൻപതാം സെമസ്റ്റർ ഡിസംബർ 2024 സപ്ലിമെന്ററി പരീക്ഷകൾ നവംബർ 19-നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

 

പരീക്ഷാഫലം

 

▪️ ഒന്ന്, മൂന്ന് സെമസ്റ്റർ ( CBCSS – 2019 പ്രവേശനം ) എം.എ. ഹിസ്റ്ററി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ആറ് വരെ അപേക്ഷിക്കാം.

 

പുനർ മൂല്യനിർണയഫലം

 

▪️ നാലാം സെമസ്റ്റർ (2022 പ്രവേശനം) എം.എസ് സി. ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 

▪️ രണ്ടാം സെമസ്റ്റർ എം.സി.എ. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

 

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *