റാഗിങ്; വിദ്യാർഥിക്ക് ക്രൂരമർദനം

കൊടുവള്ളി: പന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ -റാഗിങ്ങിനെത്തുടർന്ന് വിദ്യാർഥിക്ക് ക്രൂരമർദനം. കരുവൻപൊയിൽ സ്വദേശിയായ പ്ലസ്‌വൺ ഒന്നാംവർഷ സയൻസ് വിദ്യാർഥി നൂറുൽ ഇസ്‌ലാമിനെയാണ് രണ്ടാംവർഷ പ്ലസ്‌ടു വിദ്യാർഥികൾ മർദിച്ച് പരിക്കേൽപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ നാലു വിദ്യാർഥികൾ ചേർന്ന് നൂറുൽ ഇസ്‌ലാമിനെ സ്കൂൾ ഗ്രൗണ്ടിൽ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദിക്കുകയായിരുന്നെന്നാണ് നൂറുൽ ഇസ്‌ലാമിൻ്റെ പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മുടിവെട്ടണ മെന്നും ഷർട്ടിൻ്റെ ബട്ടൺ ഇടണമെന്നും പറഞ്ഞായിരുന്നു മർദനം.മർദനത്തിൽ നൂറുൽ ഇസ്‌ലാമിൻ്റെ മൂക്കിനും മുഖത്തും പരിക്കുണ്ട്. കഴുത്തുപിടിച്ച് തിരിച്ചതിനാൽ കഴുത്തിന് വേദനയുണ്ട്.

 

ചെവിയുടെ ഭാഗത്തും അടിയേറ്റതിനാൽ വേദനയും നീർക്കെട്ടു മുണ്ട്. ഇടതു കൈപ്പത്തിയുടെ പുറംഭാഗത്ത് മുറിവേറ്റ പാടുകളുണ്ട്. വ്യാഴാഴ്ചയും പത്തോളം വിദ്യാർഥികൾ ബാത്ത്റൂമിൽ കൊണ്ടുപോയി മർദിച്ചതായും ഇതിനു മുൻപും പലതവണ ചെറിയ മർദനങ്ങൾ ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും നൂറുൽ ഇസ്ല‌ാം പറയുന്നു.

 

മർദനത്തിൽ മൂക്കിൽനിന്ന് രക്തം വന്ന് അവശനായ നൂറുൽ ഇസ്‌ലാം ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി യിലും പിന്നീട് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സതേടി. കുറ്റക്കാർക്കെതിരെ റാഗിങ് ആക്ട് പ്രകാരം കർശ നടപടി സ്വീകരിക്കണമെന്ന് പിതാവ് കുനിയിൽ ഹബീബ് റഹ്‌മാൻ പരാതിയിൽ ആവശ്യപ്പെട്ടു

 


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *