യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! 38 ട്രെയിനുകളുടെ സമയം മാറും, കൊങ്കണ്‍ പാതയില്‍ ഇനി മൺസൂൺ ടൈംടേബിൾ

കൊങ്കൺ പാത വഴിയുളള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കേരളത്തിലേക്ക് വരുന്നതും പോകുന്നതുമായ 38 ട്രെയിനുകളുടെ സമയങ്ങളിലാണ് മാറ്റം വരുക. മൺസൂൺ ടൈംടേബിൾ ഒക്ടോബർ 31 വരെ നിലവിലുണ്ടാകും. ഈ മാസം പത്തിനു ശേഷമുള്ള യാത്രയ്ക്കായി മുൻകൂർ ടിക്കറ്റ് എടുത്തവരും ടിക്കറ്റ് എടുക്കാൻ പോകുന്നവരും ശ്രദ്ധിക്കണമെന്ന് കൊങ്കൺ റെയിൽവേ അറിയിച്ചു. മഴ കനത്താൽ തീവണ്ടികളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും.

 

🚉പ്ര​ധാന ട്രെയിനുകളുടെ സമയമാറ്റം ഇങ്ങനെ..

 

🚉➖എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ഡെയ്‌ലി മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12617) എറണാകുളത്ത് നിന്ന് രാവിലെ 10.10 ന് പുറപ്പെടും. (നിലവിൽ ഉച്ചയ്ക്ക് 1.25-നാണ് പുറപ്പെടുന്നത് ) 3.15 മണിക്കൂർ നേരത്തേയാണ് പുറപ്പെടൽ. ട്രെയിൻ 15 മിനിറ്റ് വൈകി 1.20 ന് ഹസ്രത്ത് നിസാമുദ്ദീനിൽ എത്തും. (നിലവിൽ1.35 നാണ് എത്തുക).

 

🚉➖ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് ഡെയ്‌ലി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 12618) എറണാകുളത്ത് രാവിലെ 10.25-ന് എത്തിച്ചേരും. (നിലവിൽ രാവിലെ 07.30-നാണ് എത്തുക)

 

🚉➖തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ (ട്രൈ-വീക്ക്ലി) രാജധാനി എക്സ്പ്രസ് (ട്രെയിൻ നമ്പർ.12431) ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് 2.40 ന് പുറപ്പെടും (നിലവിൽ 7.15 നാണ് പുറപ്പെടൽ)

 

🚉➖ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം സെൻട്രൽ (ട്രൈ-വീക്ക്‌ലി) രാജധാനി എക്സ്പ്രസ് ( ട്രെയിൻ നമ്പർ.12432 ) ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പുലർച്ചെ 1.50ന് (നിലവിൽ രാത്രി 11.35-നാണ്)2.15 മണിക്കൂർ വൈകി തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

 

🚉➖എറണാകുളം ജംഗ്ഷൻ-പൂനെ ജംഗ്ഷൻ (ബൈ വീക്കിലി) എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 22149) ഞായർ, വെള്ളി ദിവസങ്ങളിൽ എറണാകുളത്ത് നിന്ന് പുലർച്ചെ 2.15-ന് പുറപ്പെടും. (നിലവിലെ സമയം പുലർച്ചെ 5.15 ആണ് ) 3 മണിക്കൂർ നേരത്തെയാണ് പുറപ്പെടൽ.

 

🚉➖എറണാകുളം ജംഗ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22655) ബുധനാഴ്ചകളിൽ എറണാകുളത്ത് നിന്ന്

 

പുലർച്ചെ 2.15 ന് പുറപ്പെടും.(നിലവിലെ സമയം പുലർച്ചെ 5.15.) 3 മണിക്കൂർ നേരത്തെയാണ് പുറപ്പെടൽ.

 

🚉➖കൊച്ചുവേളി – ചണ്ഡിഗഡ് സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12217) കൊച്ചുവേളിയിൽ നിന്ന് തിങ്കൾ, ശനി ദിവസങ്ങളിൽ പുലർച്ചെ 4.50 ന് പുറപ്പെടും. (നിലവിലെ സമയം രാവിലെ 9.10) 4.20 നേരത്തെയാണ് പുറപ്പെടൽ.

 

🚉➖കൊച്ചുവേളിയിൽ നിന്ന് ബുധനാഴ്ചകളിൽ പുറപ്പെടുന്ന (ട്രെയിൻ നമ്പർ 12483) കൊച്ചുവേളി-അമൃത്സർ പ്രതിവാര സൂപ്പർഫാസ്റ്റ് പുലർച്ചെ 4.50ന് പുറപ്പെടും (നിലവിലെ സമയം രാവിലെ 9.10) 4.20 മണിക്കൂർ നേരത്തെ പുറപ്പെടും

 

🚉➖എറണാകുളം ജംഗ്ഷൻ – മഡ്ഗാവ് പ്രതിവാര സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 10216) തിങ്കളാഴ്ചകളിൽ എറണാകുളത്ത് ഉച്ചയ്ക്ക് 1.25ന് പുറപ്പെടും. (നിലവിലെ സമയം 10.40ന്). 2 മണിക്കൂർ 45 മിനിറ്റ് വൈകിയാണ് പുറപ്പെടൽ.

 

🚉➖ഞായറാഴ്ചകളിൽ മഡ്ഗാവിൽ നിന്ന് പുറപ്പെടുന്ന (ട്രെയിൻ നമ്പർ 10215) മഡ്ഗാവ്-എറണാകുളം ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് രാത്രി 9 മണിക്ക് മഡ്ഗാവിൽ നിന്ന് പുറപ്പെടും (നിലവിലെ സമയം 7.30 ). 1 മണിക്കൂർ 30 മിനിറ്റ് വൈകിയാണ് പുറപ്പെടൽ.

 

🚉➖തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ16346) രാവിലെ 9.15-നുതന്നെ പുറപ്പെടും. കോഴിക്കോട്-വൈകീട്ട് ആറിനുപകരം 5.07-ന്‌ എത്തും. കണ്ണൂർ-6.37 (നിലവിൽ-7.32.)

 

🚉➖മംഗളൂരു-ഗോവ വന്ദേഭാരത് (ട്രെയിൻ നമ്പർ 20646) 8.30-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 1.15-ന് പകരം രണ്ടിന് ഗോവയിലെത്തും.

 

🚉➖ഗോവ-മംഗളൂരു വന്ദേഭാരത് (ട്രെയിൻ നമ്പർ 20645) വൈകീട്ട് 5.35-ന് പുറപ്പെടും. നിലവിൽ 6.10-നാണ് പുറപ്പെടുന്നത്.

 

🚉➖മുംബൈ-ഗോവ വന്ദേഭാരത് (ട്രെയിൻ നമ്പർ 22229) രാവിലെ 5.25-നുതന്നെ പുറപ്പെടും. ഉച്ചയ്ക്ക് 3.30-ന് മാത്രമേ ഗോവയിലെത്തൂ. നിലവിലെ സമയത്തേക്കാൾ 2.20 മണിക്കൂർ വൈകും.

 

🚉 ➖ ഗോവ-മുംബൈ വന്ദേഭാരത് (22230) ഉച്ചയ്ക്ക് 12.20-ന് പുറപ്പെടും. 2.40-നാണ് പുറപ്പെട്ടിരുന്നത്.

 

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *