നീലേശ്വരം :തെരുവത്ത്, അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ രതീഷ് (41) ആണ് ഞായറാഴ്ച രാവിലെ പത്തു മണിയോടെ മരണത്തിനു കീഴടങ്ങിയത്. നീലേശ്വരം എഫ്സിഐയിലെ ജീവനക്കാരനാണ്
ചോയ്യങ്കോട് ടൗണിലെ ഓട്ടോഡ്രൈവർ കരിന്തളം, കിണാവൂരിലെ സന്ദീപ് (38) ശനിയാഴ്ച സന്ധ്യയോടെ കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരണപ്പെട്ടിരുന്നു.
വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റ് നൂറോളം പേരാണ് ഇപ്പോഴും വിവിധ ആശുപത്രിയിൽ കഴിയുന്നത്. ഇവരിൽ പത്തോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.അതേ സമയം വെടിക്കെട്ടു ദുരന്തത്തിൽ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികൾക്കു മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം ജില്ലാ സെഷൻസ് കോടതി റദ്ദാക്കി.