പുൽപ്പള്ളി: കാട്ടാന ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനു മുമ്പ് പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി. ഗുണ്ടറ വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കനെയാണ്(20) കന്നാരം പുഴയിൽ കാണാതായത്. ഞായറാഴ്ച സന്ധ്യയോടെ കൊളവള്ളിക്ക് സമീപമാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ(45) പുഴയിൽ മീന് പിടിക്കുകയായിരുന്നു കൊളവള്ളി ഉന്നതിയിലെ യുവാക്കൾ രക്ഷപ്പെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ കൊളവള്ളിക്കു വരുന്നതിനിടെയാണ് വാച്ചർമാർ ആനയ്ക്കു മുന്നിൽ കണ്ടത്.
കാട്ടാനയെ പേടിച്ച് പുഴയിൽചാടിയ വനം വാച്ചറെ കാണാതായി
