വയനാട് സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ ട്രാൻസിഷൻ സ്റ്റഡിസ്, വയനാട് വന്യ വന്യജീവി സങ്കേതം എന്നിവയുമായി ചേർന്ന് മുത്തങ്ങ പ്രകൃതി പഠന കേന്ദ്രത്തിൽ വെച്ച് 3,4,5 തീയ്യതികളിൽ നടന്ന ‘Climate Journalism’ എന്ന വിഷയത്തെ കുറിച്ചുള്ള ത്രീ ദിന വർക്ക് ഷോപ്പ് സമാപിച്ചു.സോഷ്യൽ ഫോറെസ്റ്ററി ഉത്തരമേഖല കൺസർവേറ്റർ ശ്രീമതി ആർ കീർത്തി ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ എ സി എഫ് ശ്രീ എം ടി ഹരിലാൽ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ ശ്രീ കെ സഹദേവൻ ക്യാമ്പ് വിശകലനം നടത്തി സൗത്ത് വയനാട് ഡിവിഷൻ ഡി എഫ് ഒ ശ്രീ അജിത് കെ രാമൻ, സോഷ്യൽ ഫോറെസ്റ്ററി കോഴിക്കോട് എക്സ്റ്റൻഷൻ വിഭാഗം എ സി എഫ് ശ്രീ ഇoത്യാസ് എന്നിവർ ആശംസകൾ അറിയിച്ചു. പത്രപ്രവർത്തകൻ എം കെ രാമദാസ് നന്ദി അറിയിച്ചു. വർക്ക് ഷോപ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സോഷ്യൽ ഫോറെസ്റ്ററി ഉത്തര മേഖല കൺസർവേറ്റർ ശ്രീമതി ആർ കീർത്തി ഐ എഫ് എസ് നിർവഹിച്ചു. സോഷ്യൽ ഫോറെസ്റ്ററി കല്പറ്റ, മാനന്തവാടി റെയിഞ്ച് ജീവനക്കാർ ക്യാമ്പിന് നേതൃത്വം നൽകി.