ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ്: കേരളത്തിൽ 26 ലക്ഷം പേർക്ക് പരിരക്ഷ

ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം 70 വയസ് കഴിഞ്ഞവർക്കുള്ള അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കേരളത്തിൽ 26 ലക്ഷം പേർക്ക് ലഭിക്കും.ജനസംഖ്യാ വിശദാംശങ്ങൾ പരിശോധിച്ചാണ് കേന്ദ്രം എണ്ണം നിശ്ചയിച്ചത്. ഇത്രയും പേരുടെ ചികിത്സ ചെലവിൽ 60% കേന്ദ്രവും 40% കേരളവും വഹിക്കും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നൽകിയ കത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കണക്കും ചെലവും വ്യക്തമാക്കിയത്.

കേരളത്തിൽ 70 കഴിഞ്ഞ 26 ലക്ഷം പേർ 20 ലക്ഷം കുടുംബങ്ങളിലെ അംഗങ്ങളാണ്. ഇവരിൽ 9 ലക്ഷം പേർ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് നിലവിൽ കാസ്പ് വഴി 5 ലക്ഷം രൂപയുടെ ചികിത്സാ സൗജന്യം ഉണ്ട്.കുടുംബങ്ങൾക്കുള്ള ഈ സൗജന്യം തുടരുന്നതിന് ഒപ്പം 70 കഴിഞ്ഞവർക്ക് ഇനി അധികമായി 5 ലക്ഷം രൂപയുടെ കവറേജ് കൂടി ലഭിക്കും. സാമ്പത്തിക, സാമൂഹിക സ്ഥിതി നോക്കാതെ 70 കഴിഞ്ഞ എല്ലാവരെയും പദ്ധതിയുടെ ഭാഗമാക്കും.

 

കേന്ദ്രം കണക്കാക്കിയിരിക്കുന്ന വാർഷിക ചെലവ് ഉയർത്തണമെന്ന നിലപാടിലാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. ഇപ്പോൾ 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ കണക്ക് അനുസരിച്ച് വർഷം 4000 രൂപ വരെ പ്രീമിയമായി വേണ്ടി വരും. ഈ തുകയുടെ 60% കേന്ദ്രം അനുവദിക്കണം എന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

 

ദേശീയ ആരോഗ്യ അതോറിറ്റി വെബ്സൈറ്റ്, ആയുഷ്മാൻ ഭാരതിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം. ആധാർ മാത്രം മതി.രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.


Join our Whatsapp group for more Live News..
Click to join our Whatsapp group



Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *