ഗവ.ലോകോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽ എൽബി കോഴ്സ് പ്രവേശനത്തിനു നടത്തിയ രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റ്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കാൻ അലോട്മെന്റ് നടപടി വെബ്സൈറ്റിൽ ആരംഭിച്ചു. പുതിയ ഓൺലൈൻ ഓപ്ഷനുകൾ 11 ന് വൈകിട്ട് 3വരെ രജിസ്റ്റർ ചെയ്യാം.
• സംയോജിത പഞ്ചവത്സര എൽഎൽബി കോഴ്സ് പ്രവേശനത്തിന് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് വേക്കന്റ് സീറ്റ് അലോട്മെന്റ് നടപടികൾ തുടങ്ങി. ഓൺലൈൻ ഓപ്ഷനുകൾ 11 ന് 3 വരെ രജിസ്റ്റർ ചെയ്യാം. ഹെല്പ് ലൈൻ നമ്പർ : 0471 2525300.