പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് തോൽവി. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ആതിഥേയർ വ്യക്തമായ ആധിപത്യത്തോടെയാണ് മൂന്ന് വിക്കറ്റിന്റെ ജയം നേടിയത്. 125 റൺസ് ലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.
125 റൺസിന്റെ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 2.5 ഓവറിൽ അവരുടെ ആദ്യ വിക്കറ്റ് വീണിരുന്നു. മൂന്നിന് 44 എന്ന നിലയിൽ നിന്നാണ് ദക്ഷിണാഫ്രിക്ക പതിയെ പിടിമുറിക്കിയത്. കൃത്യമായ ഇടവേളകളിൽ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് നേടി തിളങ്ങി. ട്രിസ്റ്റൺ സ്റ്റബസാണ് ആതിഥേയർക്ക് ജയമൊരുക്കിയത്. താരം പുറത്താവാതെ 47 റൺസെടുത്തു. ഹെൻഡ്രിക്ക്സ് (24), റിക്കൽട്ടൺ (13) എന്നിവരുമാണ് രണ്ടക്കം കടന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ.