കൽപ്പറ്റ:ലോക്സഭാ ഉപതിരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും (നവംബർ 12, 13) തിയതികളിൽ തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ -സ്വീകരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, മാനന്തവാടി സെന്റ് പാട്രിക് സ്കൂൾ, സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജ്, സുൽത്താൻ ബത്തേരി എച്ച്.എസ്. സകൂളിനും അവധിയായിരിക്കും.