ഹർത്താൽ വയനാടൻ ജനതയെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളി വിടുന്നതിന് തുല്യം – അജി കൊളോണിയ

മാനന്തവാടി: ഹർത്താൽ ഈ പ്രതിസന്ധിക്ക് പരിഹാരമാകില്ല മറിച്ച് കൂടുതൽ പ്രതിസന്ധിയിലേക്ക് വയനാടൻ ജനതയെ തള്ളി വിടുന്നതിന് തുല്യമാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

 

കേന്ദ്ര അവഗണയിൽ പ്രതിഷേധിച്ച് വയനാട്ടിൽ 19 ആം തീയതി LDF-UDF ഹർത്താൽ ആണത്രേ..! വയനാട്ടിലേക് ഒരു യാത്ര വരാൻ ആളില്ല. എല്ലാവരും യാത്ര കർണ്ണാടക, തമിഴ്നാട് തുടങ്ങി അന്യ സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നു. പ്രതിസന്ധികളിൽ നിന്ന് കര കയറാൻ യാഥാർത്ഥത്തിൽ വയനാടൻ ജനത ഹൃദയം തകർന്ന് കാത്തിരിക്കുകയാണ് ..

 

കച്ചവടക്കാർ, ഹോട്ടലിലെ ജീവനക്കാർ, ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർ, ടൂറിസം മൂലം അനുബന്ധ മേഖലകളിലൂടെ ഉപജീവനം നടത്തിയവർ,തുടങ്ങി സംസാരിച്ച എല്ലാവർക്കും പങ്കു വയ്ക്കാൻ ഉള്ളത് ഓരേ വിഷമം മാത്രം.ടൂറിസം മേഖല ആകെ തകർന്നിരിക്കുന്നു, അതിന്റെ കൂടെ സർക്കാർ ഇക്കോ പാർക്കുകൾ ഒന്നാകെ അടച്ചിട്ടിരിക്കുന്നു. ഇപ്പൊൾ നിയന്ത്രണ വിധേയമായി തുറന്നു എങ്കിലും പൂർവ്വ സ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

 

മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടൽ വയനാട് ദുരന്തമായി മാധ്യമങ്ങൾ പ്രചരിപ്പിച്ചപ്പോൾ തകർന്നു പോയത് വയനാട്ടിലെ ടൂറിസം മേഖല ഒന്നാകെ ആണ്. ആരും വരാതെ, ആളും ആരവവും ഇല്ലാതെ വയനാട്ടിലെ ടൂറിസം ഡെസ്റ്റിനേഷനുകൾ.വരുമാന മാർഗം നിലച്ചപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിരാശ മാത്രം വികാരമാക്കിയ മുഖങ്ങൾ, ഇതായിരുന്നു വയനാട്. അത്തരം ഒരു മേഖലയിൽ ഒരു ഹർത്താൽ കൂടി..!കേന്ദ്ര സർക്കാർ നിലപാട് അവഗണന തന്നെയാണ്, പക്ഷേ അതിനു വയനാട്ടിലെ ജനതയെ എന്തിനു വീണ്ടും ശിക്ഷിക്കണം?

 

കേന്ദ്ര മന്ത്രിയുടെ ഓഫീസിലേക്കോ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിക്കോ പ്രതിഷേധിക്കാം, കേരളത്തിലെ എംപി മാർക്ക്‌ പാർലമെന്റിൽ തന്നെയോ അതിന്റെ പുറത്തോ സമരങ്ങൾ തീർക്കാൻ ഉള്ള ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ട്‌ എന്നിരിക്കെ വയനാട്ടിൽ ഒരു ഹർത്താൽ എന്ന് പറയുന്നത് പ്രഹസനം തന്നെയാണ്.ഈ ഹർത്താൽ വാർത്ത കേൾക്കുന്ന വയനാട്ടിലെ ജനത പറയുന്നുണ്ടാകും, ജീവിക്കാൻ സഹായിച്ചില്ല എങ്കിലും ഉപദ്രവിക്കരുത് എന്ന്..!

 

ഹർത്താൽ ഒന്നിനും പരിഹാരമല്ല, മറിച്ച് അത് ഒരുപാട് പേർക്ക് പ്രയാസങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് എന്ന് ആഹ്വാനം ചെയ്യുന്നവർ മനസ്സിലാക്കണം. ഈ സമര മാർഗ്ഗം ഉപേക്ഷിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം കുറിപ്പിൽ രേഖപ്പെടുത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *