പാലക്കാട് ഉപതിരഞ്ഞെടുപ്പ്: 70 ശതമാനം കടന്ന് പോളിങ്, പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ

പാലക്കാട്: വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് അവസാനിച്ചു. പോളിങ് 70 ശതമാനം പിന്നിട്ടു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവാണ്. ക്യൂവിലുള്ള വോട്ടർമാർക്ക് പ്രത്യേകം ടോക്കൺ നൽകിയിട്ടുണ്ട്. ഇവർ കൂടി സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമായിരിക്കും വോട്ടെടുപ്പ് പൂർണമായി അവസാനിക്കുക.

 

അതേസമയം ചിലയിടത്ത് തർക്കം തുടരുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി ബുത്തിൽ കയറുന്നതിനെതിരെ രണ്ട് ബൂത്തുകളിൽ രണ്ട് ബുത്തുകളിൽ പ്രതിഷേധമുണ്ടായി. വെണ്ണക്കരയിലെ ബൂത്തിൽ സന്ദർശനം നടത്തിയ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞതിനെ തുടർന്ന് ബി.ജെ.പി-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി.

 

രാവിലെ ഏഴോടെയാണ് പോളിങ് തുടങ്ങിയത്. ഉച്ചക്കു ശേഷം രണ്ടോടെ പോളിങ് ശതമാനം 50 പിന്നിട്ടിരുന്നു. വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകൾ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയതെങ്കിൽ രാവിലെ പത്തുമണിയോടെ ബൂത്തുകളിലെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞിരുന്നു.

 

രാഹുൽ മാങ്കൂട്ടത്തിൽ (യു ഡി എഫ്), ഡോ. പി സരിൻ (എൽ ഡി എഫ്), സി കൃഷ്ണകുമാർ (എൻ ഡി എ) ഉൾപ്പെടെ പത്ത് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിന് അപരൻമാരായി രണ്ട് പേരുണ്ട്.

 

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്ന പോളിങ് ഉച്ചക്കു ശേഷമാണ് മെച്ചപ്പെട്ടത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് തുടങ്ങിയത്.പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലത്തിൽ 184 ബൂത്തുകളിലായി 1,94,706 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. നാല് ട്രാൻസ്ജെൻഡേഴ്‌സും വോട്ടർ പട്ടികയിലുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *