43 മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് നാളെ നടവയലിൽ പതാക ഉയരും-ഔദ്യോഗിക ഉദ്ഘാടനം മറ്റന്നാൾ നടക്കും

നടവയൽ : ഒരുക്കങ്ങൾ പൂർത്തിയയാതായി സംഘാടക സമിതി അംഗങ്ങൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ മുതൽ നവംബർ 29 വരെ നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആതിഥേയത്വത്തിലാണ് കലോത്സവം നടക്കുന്നത്. ഒമ്പത് വേദികളിലായാണ് മത്സരം നടക്കുന്നത്. 240 ഇനങ്ങളിൽ ഏഴായിരത്തോളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ നിന്നുളള പതിനയ്യായിരത്തോളം പേർ കലാമാമാങ്കത്തിൽ പങ്കാളികളാകും. നാളെ രാവിലെ 9.30 ന്റ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്ര വ്യാസ് പതാക ഉയർത്തും. മറ്റന്നാൾ ഉച്ച കഴിഞ്ഞ് മൂന്ന് ടി. സിദ്ദീഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്നും 29 – ന് വൈകുന്നേരം നാല് മണിക്ക് ‘ സമാപന സമ്മേളനം മന്ത്രി ഒ.ആർ. കേളുവും ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *